കൊറൊണയെ തടയുന്ന വാക്സിൻ കണ്ടു പിടിക്കുന്നത് വരെ നെതർലാന്റ്സിൽ ഫുട്ബോൾ സ്റ്റേഡിയങ്ങൾ അടഞ്ഞു കിടക്കും. നെതർലന്റ്സിന്റെ ആരോഗ്യ മന്ത്രിയാണ് ഫുട്ബോൾ കാണാൻ നീണ്ട കാലത്തേക്ക് ആരാധകർക്ക് പ്രവേശനം ഉണ്ടാകില്ല എന്ന് അറിയിച്ചത്. ഒരു വർഷമോ അധിൽ കൂടുതലോ കാലം ഒരു പൊതുപരിപാടിയും വേണ്ട എന്നാണ് സർക്കാറിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ കണ്ടു പിടിക്കുക മാത്രമാണ് ഇതിനൊക്കെ പ്രതിവിധി എന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒന്ന് വരെ ഒരു കായിക മത്സരങ്ങളോ പൊതുപരിപാടികളൊ നടത്താൻ അനുവദിക്കില്ല എന്ന് ഗവൺമെന്റ് നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെ ഡച്ച് ലീഹ് ഉപേക്ഷിച്ചിരുന്നു. ചാമ്പ്യന്മാരെ പോലും പ്രഖ്യാപിക്കാതെ ആയിരുന്നു ലീഗ് ഉപേക്ഷിച്ചത്.