ക്രിക്കറ്റ് മടങ്ങിയെത്തുമ്പോളേക്കും തനിക്കും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ജൈ റിച്ചാര്‍ഡ്സണ്‍

- Advertisement -

കഴിഞ്ഞ മാസം തന്റെ തോളിന്റെ പ്രശ്ന പരിഹാരത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ ജൈ റിച്ചാര്‍ഡ്സണ്‍ ക്രിക്കറ്റ് വീണ്ടും പുനരാരംഭിക്കുമ്പോളേക്കും തിരികെ തനിക്കും മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. ഈ വര്‍ഷം അവസാന തന്നെ യുവ പേസര്‍ക്ക് തിരികെ ടീമിലെത്താനാകുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അലെക്സ് കോണ്ടോറിസ് പറയുന്നത്.

കുറച്ച് ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയയാണെങ്കിലും സെപ്റ്റംബര്‍-ഡിസംബര്‍ വരെയുള്ള സമയത്തിനുള്ളില്‍ താരം തിരികെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കോണ്ടോറിസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ജൈ റിച്ചാര്‍ഡ്സണ് പരിക്കേറ്റത്. തുടര്‍ന്ന് ആറ് മാസത്തോളം താരം കളത്തിന് പുറത്തിരുന്നു. പിന്നീട് തിരികെ ക്രിക്കറ്റിലേക്ക് താരം എത്തിയെങ്കിലും അത്ര മികവ് താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് തനിക്ക് തിരികെ എത്തുവാനാകുമെന്നാണ് ജൈ റിച്ചാര്‍ഡ്സണിന്റെ പ്രതീക്ഷ. കോവിഡ് മാറി ലോകകപ്പ് യഥാസമയം നടക്കുകയാണെങ്കില്‍ അതിനുള്ള സാധ്യത കുറവാണെങ്കിലും ടൂര്‍ണ്ണമെന്റ് മാറ്റുന്ന പക്ഷം താരം തിരികെ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ശക്തമായി വിശ്വസിക്കാവുന്നതാണ്.

Advertisement