ഓസ്കർ തബാരസിന്റെ 200ആം മത്സരത്തിൽ ഉറുഗ്വേയ്ക്ക് സമനില

ഉറുഗ്വേയുടെ പരിശീലകനായ ഓസ്കാർ തെബാരസ് ഉറുഗ്വേയുടെ പരിശീലകനായി 200 മത്സരങ്ങൾ പൂർത്തിയാക്കി. ഇന്ന് പുലർച്ചെ നടക്കുന്ന മത്സരത്തിൽ തെബാരസിന്റെ ഉറുഗ്വേയെ പെറുവിനെ ആണ് നേരിട്ടത്. മത്സരം സമനിലയിൽ ആണ് അവസാനിച്ചത്. തുടക്കത്തിൽ ലഭിച്ച ചുവപ്പ് കാർഡ് കാരണം മത്സരത്തിൽ 70 മിനുട്ടോളം 10 പേരുമായാണ് ഉറുഗ്വേ കളിച്ചത്.

26ആം മിനുട്ടിൽ കസേറസ് ആണ് ചുവപ്പ് കണ്ട് പുറത്തു പോയത്. 30ആം മിനുട്ടിൽ ഗോൺസാലസിലൂടെ പെറു ലീഡ് എടുക്കുകയും ചെയ്തു. പിന്നീട് കളിയുടെ 80ആം മിനുട്ടിൽ നൂനസിന്റെ ഗോളാണ് ഉറുഗ്വേയെ രക്ഷിച്ചത്. 72കാരനായ തെബാരസ് ഒരു രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരിശീലിപ്പിച്ച കോച്ചെന്ന റെക്കോർഡ് നേരത്തെ തന്നെ സ്വന്തമാക്കി കോച്ചാണ്. അവസാന 13 വർഷങ്ങളായി അദ്ദേഹം ഉറുഗ്വേയെ പരിശീലിപ്പിക്കുകയാണ്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും ക്ഷീണം, ഡി ഹിയക്കും പരിക്ക്!!
Next articleസിഡ്നി തണ്ടറുമായി കരാറിലെത്തി ക്രിസ് ടെര്‍മൈന്‍