മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും ക്ഷീണം, ഡി ഹിയക്കും പരിക്ക്!!

പ്രീമിയർ ലീഗിൽ ഇപ്പോൾ തന്നെ ദയനീയ അവസ്ഥയിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ മോശം വാർത്തകളാണ് എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയക്കേറ്റ പരിക്കാണ് ടീമിനെ പുതിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത്. ഇന്നലെ സ്പെയിനായി കളിക്കുന്നതിനിടെ ആയിരുന്നു ഡി ഹിയക്ക് പരിക്കേറ്റത്.

താരത്തിന് ഗ്രോയിൻ ഇഞ്ച്വറി ആണെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഡി ഹിയ രണ്ട് മുതൽ മൂന്നാഴ്ച വരെ പുറത്തിരിക്കേണ്ടി വരും. ഇത്രകാലവും പ്രധാന താരങ്ങളുടെ പരിക്ക് തന്നെ ആയിരുന്നു യുണൈറ്റഡിനെ അലട്ടിയത്. പോഗ്ബ, വാൻ ബിസാക, മാർഷ്യൽ എന്നിവരൊക്കെ തിരിച്ചുവരവിന് അടുത്ത് എത്തിയ സമയത്താണ് ഡി ഹിയക്ക് പരിക്കേൽക്കുന്നത്. ഡി ഹിയക്ക് പകരം റൊമേരോ ആയിരിക്കും ഇനി കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡ് വല കാക്കുക. ലീഗിൽ ഒന്നാമതുള്ള ലിവർപൂളിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്.

Previous articleബംഗ്ലാദേശിനെതിരായ പ്രകടനത്തിൽ വലിയ നിരാശയെന്ന് ഛേത്രി
Next articleഓസ്കർ തബാരസിന്റെ 200ആം മത്സരത്തിൽ ഉറുഗ്വേയ്ക്ക് സമനില