സിഡ്നി തണ്ടറുമായി കരാറിലെത്തി ക്രിസ് ടെര്‍മൈന്‍

മെല്‍ബേണ്‍ റെനഗേഡ്സിനൊപ്പം കഴിഞ്ഞ വര്‍ഷം കിരീടം നേടിയെങ്കിലും ടീമില്‍ നിന്ന് യാത്ര പറയുവാന്‍ തീരുമാനിച്ച് ക്രിസ് ടെര്‍മൈന്‍. ബിഗ് ബാഷില്‍ സിഡ്നി തണ്ടറുമായി പുതിയ മൂന്ന് വര്‍ഷത്തെ കരാറിലേക്കാണ് താരം എത്തിയിരിക്കുന്നത്. 2012-15 സീസണില്‍ തണ്ടറിനായി കളിച്ചിട്ടുള്ള താരമാണ് ക്രിസ്. ഓസ്ട്രേലിയയ്ക്കായി നാല് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന് അന്താരാഷ്ട്ര നിലയില്‍ വലിയ നേട്ടം കൊയ്യുവാന്‍ സാധിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ സീസണില്‍ റെനഗേഡ്സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.

ക്രിസ് മോറിസിനൊപ്പം തണ്ടറിന്റെ ഓപ്പണിംഗ് ബൗളിംഗ് ഇനി മുതല്‍ ക്രിസ് ടെര്‍മൈനാവും കൈയ്യാളുക. താരത്തെ പോലെ അനുഭവസമ്പത്തുള്ള താരങ്ങളെയാണ് ടീം സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നതെന്ന് ബൗളിംഗ് കോച്ച് ഷെയന്‍ ബോണ്ടും വ്യക്തമാക്കി.

Previous articleഓസ്കർ തബാരസിന്റെ 200ആം മത്സരത്തിൽ ഉറുഗ്വേയ്ക്ക് സമനില
Next articleഅലിസണും മാറ്റിപും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കും