ബലോട്ടെലി ഇല്ല, വെരാട്ടി തിരിച്ചെത്തി, സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇറ്റലി

സൗഹൃദ മത്സരത്തിനും യുവേഫ നേഷൻസ് ലീഗിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഇറ്റലി. സൂപ്പർ താരം മരിയോ ബലോട്ടെല്ലിക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയുമാണ് താരത്തിന് തിരിച്ചടിയായത്. പിഎസ്ജിയുടെ മധ്യനിരതാരം മാർക്കോ വെരാട്ടി ടീമിൽ തിരിച്ചെത്തി. ബലോട്ടെലിക്ക് പുറമെ ബെലോട്ടിയും ടീമിൽ ഇടം നേടിയില്ല.

ടോറോന്റോ എഫ്സിയുടെ താരം സെബാസ്റ്യൻ ജിയോവിൻകൊ മൂന്നു വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ആദ്യം നടക്കുക ഉക്രെയിനെതിരെയുള്ള സൗഹൃദ മത്സരമാണ്. പിന്നീട് യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെ ഇറ്റലി നേരിടും.

സ്‌ക്വാഡ്

Alessio Cragno, Gianluigi Donnarumma, Mattia Perin, Salvatore Sirigu; Francesco Acerbi, Cristiano Biraghi, Leonardo Bonucci, Giorgio Chiellini, Domenico Criscito, Danilo D’Ambrosio, Emerson Palmieri, Alessandro Florenzi, Alessio Romagnoli ;Nicolo Barella, Federico Bernardeschi, Giacomo Bonaventura, Roberto Gagliardini, Jorginho, Lorenzo Pellegrini, Marco Verratti;Domenico Berardi, Gianluca Caprari, Federico Chiesa, Patrick Cutrone, Sebastian Giovinco, Ciro Immobile, Lorenzo Insigne, Simone Zaza

Previous articleസാനെ ജർമ്മൻ സ്ക്വാഡിൽ തിരിച്ചെത്തി
Next articleഅവസാന നിമിഷം കളി കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്, കളിമാറിയത് ഒരു അത്ഭുത ഗോളിൽ