സ്പെയിനിനെ ഞെട്ടിച്ച് ക്രൊയേഷ്യൻ ജയം, വിജയം വന്നത് 90ആം മിനുട്ടിൽ

- Advertisement -

യുവേഫ നാഷൺസ് ലീഗിൽ സ്പെയിന് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ക്രൊയേഷ്യയെ നേരിട്ട സ്പെയിൻ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ലോകകപ്പിൽ റണ്ണേഴ്സ് അപ്പായത് വെറുതെ ആയിരുന്നില്ല എന്ന് ക്രൊയേഷ്യ കാണിച്ച മത്സരമായിരുന്നു ഇന്നത്തേത്. ക്രൊയേഷ്യയിൽ നടന്ന മത്സരത്തി രണ്ട് തവണ ക്രൊയേഷ്യ ലീഡ് എടുത്തപ്പോഴും സ്പെയിൻ തിരിച്ചടിച്ചു സമനില പിടിച്ചു.

രണ്ടാം പകുതിയിൽ ആയിരുന്നു കളിയിലെ അഞ്ചു ഗോളുകളും പിറന്നത്. കളിയുടെ 54ആം മിനുട്ടിൽ ക്രമാരിച് ക്രൊയേഷ്യക്ക് ലീഡ് നൽകി. രണ്ട് മിനുട്ടിനകം കബെയോസിലൂടെ സ്പെയിൻ സമനില പിടിച്ചു. 69ആം മിനുട്ടിൽ ടിൻ യെദ്വാജിലൂടെ ക്രൊയേഷ്യ വീണ്ടും മുന്നിൽ. ഇത്തവണ 10 മിനുട്ട് വേണ്ടി വന്നു സ്പെയിന് സമനില പിടിക്കാൻ. സെർജിയോ റാമോസിന്റെ പെനാൾട്ടിയിലൂടെ ആയിരുന്നു സ്പെയിൻ സ്കോർ 2-2 എന്നാക്കിയത്.

കളി സമനിലയിൽ തീരും എന്ന് തോന്നിയ അവസ്ഥയിൽ 90ആം മിനുട്ടിൽ യെദ്വാജ് വീണ്ടും ക്രൊയേഷ്യക്കായി ഗോൾ നേടി. ഇത്തവണ തിരിച്ചുവരാൻ സ്പെയിനിന് സമയം ഉണ്ടായിരുന്നില്ല. യുവേഫ നാഷൺസ് കപ്പിൽ ഇതോടെ സ്പെയിനിന്റെ ഫൈനൽ പ്രതീക്ഷ മങ്ങി. ഗ്രൂപ്പിൽ അടുത്തതായി നടക്കുന്ന ഇംഗ്ലണ്ട് ക്രൊയേഷ്യ പോരിലെ വിജയികൾക്ക് ഫൈനൽസിലേൽക് കടക്കും.

Advertisement