അവസാനം സ്കോട്ട്‌ലൻഡിന് ജയം

യുവേഫ നാഷൺസ് ലീഗിലെ സ്കോട്ട്‌ലൻഡിന് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ അൽബേനിയയെ നേരിട്ട സ്കോട്ട്‌ലൻഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. വളരെ മോശം ഫോമിലായിരുന്ന സ്കോട്ലാൻഡിന് ഈ ജയം ആത്മവിശ്വാസം തിരികെ നൽകും. അവസാന അഞ്ചു മത്സരങ്ങളിൽ മക്ലീഷിന്റെ സ്കോട്ട്‌ലൻഡ് നാലു മത്സരങ്ങൾ തോറ്റിരുന്നു.

ഇന്നലെ അൽബേനിയ വഴങ്ങിയ ഒരു സെൽഫ് ഗോളും ഒപ്പം മുൻ എവർട്ടൺ താരം നൈസ്മിതിന്റെ ഹെഡർ ഗോളുമാണ് സ്കോട്ട്‌ലൻഡ് ജയം ഉറപ്പിച്ചത്. വിങ്ബാക്ക് സ്റ്റീഫൻ ഓഡൊണൽ ഇന്നലെ സ്കോട്ട്‌ലൻഡിനായി അരങ്ങേറ്റം നടത്തി. ഇനി ഒക്ടോബറിൽ ഇസ്രായേലിനെതിരെ ആണ് യുവേഫ നാഷൺസ് ലീഗിലെ സ്കോട്ട്‌ലൻഡിന്റെ കളി.

Previous articleഎഫ് സി കേരള അണ്ടർ 18 സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleമെസ്സി എക്കാലത്തെയും മികച്ചവൻ, പക്ഷെ ഈ വർഷം മോഡ്രിച്ചിന്റേത് : റാക്കിറ്റിച്ച്