തുർക്കിക്കെതിരെ റഷ്യക്ക് ജയം

യുവേഫ നേഷൻസ് ലീഗിൽ തുർക്കിക്കെതിരെ റഷ്യക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു റഷ്യയുടെ ജയം. ഇരു പകുതികളുമായി നേടിയ ഗോളുകളാണ് റഷ്യയുടെ വിജയം ഉറപ്പിച്ചത്. റഷ്യക്ക് വേണ്ടി ന്യൂസ്റ്റാഡിറ്ററും റഷ്യയുടെ ലോകകപ്പ് ഹീറോ ചെറിഷേവുമാണ് ഗോളുകൾ നേടിയത്.

ജയത്തോടെ നേഷൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താനും റഷ്യക്കായി. 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റോടെയാണ് റഷ്യ ഒന്നാമതെത്തിയത്. 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുള്ള തുർക്കി രണ്ടാം സ്ഥാനത്താണ്.

Previous articleസൗഹൃദ മത്സരത്തിൽ പോർച്ചുഗലിന് ജയം
Next articleഖജ്രോലിയയ്ക്ക് ആറ് വിക്കറ്റ്, ശതകം നേടി ഗംഭീര്‍ നയിച്ചു, ഹരിയാനയെ തകര്‍ത്ത് ഡല്‍ഹി സെമിയിലേക്ക്