യുവേഫ നേഷൻസ് ലീഗിനായുള്ള ക്രോയേഷ്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സ്പെയിനും ഇംഗ്ലണ്ടുമാണ് നേഷൻസ് ലീഗിൽ ക്രൊയേഷ്യയുടെ എതിരാളികൾ. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഈ മാസം പതിനാറിന് സ്പെയിനിനെയും പതിനെട്ടിന് ഇംഗ്ലണ്ടിനെയും നേരിടും.
ഇതിനു മുൻപ് സൗഹൃദമത്സരത്തിൽ ജോർദാനെതിരെയായിരുന്നു ക്രൊയേഷ്യയുടെ അവസാന മത്സരം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ ജയം. നേഷൻസ് ലീഗിൽ സ്പയിനിനോട് എതിരില്ലാത്ത ആറു ഗോളുകൾക്ക് ക്രൊയേഷ്യ പരാജയപ്പെട്ടിരുന്നു.
ക്രൊയേഷ്യ സ്ക്വാഡ്: Lovre Kalinic, Dominik Livakovic, Karlo Letica; Domagoj Vida, Dejan Lovren, Sime Vrsaljko, Josip Pivaric, Tin Jedvaj, Matej Mitrovic, Duje Caleta-Car, Antonio Milic; Luka Modric, Ivan Rakitic, Mateo Kovacic, Milan Badelj, Marcelo Brozovic, Marko Rog, Mario Pasalic, Filip Bradaric; Ivan Perisic, Andrej Kramaric, Ante Rebic, Marko Pjaca, Nikola Vlasic, Josip Brekalo