ബാറ്റ്ഷുവായി ക്ലാസ്, ബെൽജിയം ജയം തുടരുന്നു

- Advertisement -

യുവേഫ നാഷൻസ് ലീഗിൽ ബെൽജിയത്തിന് മൂന്നാം ജയം. നിർണായക മത്സരത്തിൽ ഐസ്‌ലാന്റിനെ നേരിട്ട ബെൽജിയം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. വലൻസിയ താരം ബാറ്റ്ഷുവായിയുടെ ഇരട്ടഗോളുകളാണ് ബെൽജിയത്തിന് ജയം സമ്മാനിച്ചത്. ബാറ്റ്ഷുവായിയുടെ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. പരിക്കേറ്റ ലുകാകുവിന് പകരം ആദ്യ ഇലവനിൽ എത്തിയ ബാറ്റ്ഷുവായി തനിക്ക് കിട്ടിയ അവസരത്തിൽ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

ഈ ജയത്തോടെ നാഷൺൽസ് ലീഗിലെ ലീഗ് എയിലെ ഫൈനൽസിനുള്ള യോഗ്യത ബെൽജിയം ഏതാണ്ട് ഉറപ്പിച്ചു. ഗ്രൂപ്പിൽ ആറു പോയന്റുമായു സ്വിറ്റ്സർലാന്റ് ആണ് ബെൽജിയത്തിന് പിറകിൽ ഉള്ളത്. ഐസ്ലാന്റ് ഇതോടെ ലീഗ് ബിയിലേക്ക് തരതാഴ്ത്തപ്പെടുകയും ചെയ്തു.

Advertisement