ഇറ്റലിക്കെതിരെ ഡിബ്രൂയ്നെയും ഹസാർഡും പരിക്ക് മാറി തിരിച്ചെത്തിയേക്കില്ലെന്ന് ബെൽജിയം പരിശീലകൻ

ഇറ്റലിക്കെതിരായ യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് പരിക്കേറ്റ ബെൽജിയം താരങ്ങളായ കെവിൻ ഡിബ്രൂയ്നെയും ഏദൻ ഹസാർഡും തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്ന് ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസ്. കഴിഞ്ഞാ ദിവസം പോർചുഗലിനെതിരായ മത്സരത്തിനിടെയാണ് ഇരു താരങ്ങൾക്കും പരിക്കേറ്റത്.

താരങ്ങളുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ഇറ്റലിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുൻപ് ഇരു താരങ്ങളും പരിക്ക് മാറി തിരിച്ചെത്തുമെന്ന് കരുതുന്നില്ലെന്നും മാർട്ടിനസ് പറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ജോ പൽഹിൻഹയുടെ ടാകിളിൽ ഡിബ്രൂയ്നെക്ക് പരിക്കേറ്റത്. തുടർന്ന് ഡിബ്രൂയ്നെ കളം വിടുകയും ചെയ്തിരുന്നു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് ഹസാർഡിന് ഹാംസ്ട്രിങ് ഇഞ്ചുറി പറ്റിയത്.

Comments are closed.