“ഇംഗ്ലണ്ടിനെ ഭയക്കുന്നില്ല” – സിഞ്ചെങ്കോ

യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ഉക്രൈൻ ഇംഗ്ലണ്ടിനെ ഭയക്കുന്നില്ല എന്ന് ഉക്രൈൻ താരം സിഞ്ചെങ്കോ. ജർമ്മനിക്ക് എതിരായ മത്സരം ഒഴികെ യൂറോയിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളും താൻ കണ്ടിട്ടുണ്ട് പ്രീമിയർ ലീഗിലെ മത്സരങ്ങൾ കൊണ്ട് തന്നെ ഇംഗ്ലീഷ് ടീമിലെ പല കളിക്കാരെയും തനിക്ക് വ്യക്തിപരമായി അറിയാം” മാഞ്ചസ്റ്റർ സിറ്റിയുടെ താരം കൂടിയായ സിഞ്ചെങ്കോ പറയുന്നു.

“നിങ്ങൾ ഇംഗ്ലണ്ടിന്റെ ബെഞ്ചിലേക്ക് നോക്കുകയാണെങ്കിൽ, ഉക്രെയ്നിലെ മൂന്ന് ദേശീയ ടീമുകളെ ഒരുക്കാനുള്ള കളിക്കാർ അവരുടെ ബെഞ്ചിൽ ഉണ്ട്.” സിഞ്ചെങ്കോ പറഞ്ഞു

“എന്നാൽ ഇത് ഞങ്ങളെ ഭയപ്പെടുത്തുകയല്ല, മറിച്ച് ഞങ്ങളെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. അടുത്ത മത്സരത്തിൽ വിജയിക്കാൻ വേണ്ടി താൻ വ്യക്തിപരമായി പരമാവധി ശ്രമിക്കും. ” സിഞ്ചെങ്കോ പറഞ്ഞു. റോമിൽ വെച്ചാണ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്നത്.