FeaturedFootball

U20 ചാമ്പ്യൻഷിപ്പ്; വിജയം തുടർന്ന് ബ്രസീൽ യുവനിര

സൗത്ത അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ബ്രസീലിന്റെ കുതിപ്പ് തുടരുന്നു. ഫൈനൽ റൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീൽ വിജയിച്ചു‌. ഇന്ന് വെനിസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ആയിരുന്നു മൂന്ന് ഗോളുകളും വന്നത്. 49ആം മിനുട്ടിൽ വിറ്റർ റോഖ് ആണ് കാനറികൾക്ക് ലീഡ് നൽകിയത്‌.താരത്തിന്റെ ഈ ടൂർണമെന്റിലെ അഞ്ചാം ഗോളായിരുന്നു ഇത്.

ബ്രസീൽ 093116

മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ശേഷിക്കെ പെഡ്രോയിലൂടെ ബ്രസീൽ ലീഡ് ഇരട്ടിയാക്കി. അതിനു ശേഷം 90ആം മിനുട്ടിൽ സാന്റോസും ബ്രസീലിനായി ഗോൾ നേടി. ക്യാപ്റ്റൻ ആയ ആൻഡ്രെ സാന്റോസിന്റെയും അഞ്ചാം ഗോളാണിത്. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ബ്രസീൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ഇനിയും മൂന്ന് മത്സരങ്ങൾ കൂടെ ബ്രസീലിന് മുന്നിൽ ഉണ്ട്. അർജന്റീന ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.