വാറിന് സ്ഥിരതയില്ല, വിമർശിച്ച് പെപ് ഗ്വാർഡിയോള

ഇന്നലെ അവസാന നിമിഷത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ചതിച്ച വാറിനെ വിമർശിച്ച് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്ത്. ഇന്നലെ ഇഞ്ച്വറി ടൈമിൽ മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാമിനെതിരെ നേടിയ വിജയ ഗോൾ വാർ നിഷേധിച്ചിരുന്നു. ഹാൻഡ് ബോൾ ആണെന്ന് വിധിച്ചായിരുന്നു ഗോൾ നിഷേധിച്ചത്. എന്നാൽ വാറിന് സ്ഥിരത ഇല്ലാ എന്ന് ഗ്വാാർഡിയോള പറഞ്ഞു.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിക്കേണ്ടിയിരുന്ന പെനാൾട്ടി വാർ കണ്ടില്ലേ എന്ന് ഗ്വാർഡിയോള ചോദിച്ചു. ലമേല റോഡൊയെ ബോക്സിൽ വീഴ്ത്തിയത്ത് പെനാൾട്ടി ആയിരുന്നു. അപ്പോൾ വാർ കാപ്പി കുടിക്കാൻ പോയിക്കാണും അല്ലേ എന്ന് ഗ്വാർഡിയോള പരിഹാസത്തോടെ ചോദിച്ചു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും സമാനമായ സംഭവം സിറ്റി സഹിക്കേണ്ടു വന്നിരുന്നു. അത് വീണ്ടും ആവർത്തിക്കുമ്പോൾ സങ്കടമുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു.

Previous articleഇന്ത്യൻ U-19 ടീമിന് വിജയ തുടക്കം!!
Next articleഗോളടിച്ച് കൂട്ടി മാർക്കസ് വീണ്ടും!! ഗംഭീര ജയത്തോടെ ഗോകുലം