എ എഫ് സി അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടങ്ങൾക്കുള്ള ഗ്രൂപ്പ് തീരുമാനം ആയി. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ആതിഥേയരായ സൗദി അറേബ്യയും ഉൾപ്പെടെ 5 ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്. ഇന്ത്യ, സൗദി അറേബ്യ, കുവൈറ്റ്, മ്യാൻമർ, മാൽഡീവ്സ് എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ ഉള്ളത്. 44 ടീമുകളാണ് യോഗ്യത റൗണ്ടിൽ ആകെ മത്സരിക്കുന്നത്. 16 ടീമുകൾ യോഗ്യത നേടും. സൗദി അറേബ്യയിലെ ദമാമിയിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ഒക്ടോബർ ആദ്യം യോഗ്യത പോരാട്ടങ്ങൾ ആരംഭിക്കും.