അണ്ടർ 13 ഐലീഗിലെ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ റെഡ് സ്റ്റാർ എഫ് സി തൃശ്ശൂർ, എഫ് സി കേരളയെ പരാജയപ്പെടുത്തി. തൃശ്ശൂർ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റെഡ്സ്റ്റാറിന്റെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിലാണ് മൂന്നു ഗോളുകളും പിറന്നത്.
റെഡ്സ്റ്റാറിന്റെ ഷിജാസ് ഇരട്ടഗോളുകളുമായി തിളങ്ങി അഭി വിനായക് ആണ് മൂന്നാം ഗോൾ നേടിയത്. നാളെ തൃശ്ശൂരിൽ മത്സരമില്ല. പൂനെയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നാളെ ഗോകുലം എഫ് സി, ഡി എസ് കെ ശിവജിയൻസിനെയും, എം എസ് പി മലപ്പുറം അനന്ദപൂർ അക്കാദമിയേയും നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial













