അണ്ടർ 13 ഐലീഗ്; പ്രോഡിജിക്ക് ജയം

Newsroom

അണ്ടർ പതിമൂന്ന് ഐലീഗിൽ പ്രൊഡിജിക്ക് ആദ്യ ജയം. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഡോൺ ബോസ്കോയെ ആണ് പ്രൊഡിജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. മത്സരത്തിന്റെ അവസാന 12 മിനുട്ടിലാണ് അഞ്ചു ഗോളുകളും പിറന്നത്. പ്രൊഡിജിക്കായി ക്യാപ്റ്റൻ സൂരജ്, മുഹമ്മദ് അഫ്സൽ, മുഹമ്മദ് സിനാൻ എന്നീ താരങ്ങൾ ഗോൾ നേടി. ഡോൺ ബോസ്കോയ്ക്ക് വേണ്ടി മുഹമ്മദ് ഫയാസും ജെവിൻ ആന്റണിയുമാണ് ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ പ്രൊഡിജി പറപ്പൂർ എഫ് സിയോട് പരാജയപ്പെട്ടിരുന്നു. നാളെ യൂത്ത് ഐ ലീഗിൽ ഗോകുലം എഫ് സി ഫതെഹ് ഹൈദരാബാദിനെ നേരിടും. രാവിലെ 8.30നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial