അണ്ടർ 13 യൂത്ത് ഐ ലീഗിലെ കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ തൃശ്ശൂരിൽ നടക്കും. റെസ്റ്റ് ഓഫ് ഇന്ത്യാ സോൺ ഗ്രൂപ്പ് എഫ് മത്സരങ്ങളാണ് കേരളത്തിൽ വെച്ച് നടക്കുന്നത്. കേരളത്തിലെ അഞ്ച് അക്കാദമികളാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്. കേരളത്തിൽ നിന്ന് യൂത്ത് ഐ ലീഗിൽ പങ്കെടുക്കുന്ന ബാക്കി രണ്ട് ടീമുകളായ ഗോകുലവും എം എസ് പിയും പൂനെയിൽ ചെന്നാണ് മത്സരിക്കുന്നത്.
ഡോൺ ബോസ്കോ യൂത്ത് സെന്റർ, എഫ് സി കേരള, റെഡ് സ്റ്റാർ അക്കാദമി, പ്രോഡിജി സ്പോർട്സ്, പറപ്പൂര് എഫ് സി എന്നിവരാണ് ഗ്രൂപ്പ് എഫിൽ ഏറ്റു മുട്ടുന്നത്.
നാളെ രാവിലെ 8.30ന് പരപ്പൂർ എഫ് സിയും പ്രോഡിജി അക്കാദമിയും ഏറ്റുമുട്ടുന്നതോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. വൈകിട്ട് നടക്കുന്ന മത്സരത്തിൽ എഫ് സി കേരള, റെഡ് സ്റ്റാർ തൃശ്ശൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial