സുധര്‍മ്മ അപെക്സിനെ തകര്‍ത്ത് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍

തൃശ്ശൂര്‍ സുധര്‍മ്മ അപെക്സ് സിസിയ്ക്കെതിരെ ആധികാരിക ജയവുമായി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി തിരുവനന്തപുരം സെയിന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അപെക്സ് സിസി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടീമിനു മികച്ച തുടക്കം ലഭിക്കാതെ പോകുകയായിരുന്നു. മാസ്റ്റേഴ്സ് ബൗളര്‍മാരുടെ മുന്നില്‍ ചൂളിപ്പോയ അപെക്സ് യുവനിര 26.1 ഓവറില്‍ 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 29 റണ്‍സുമായി റിയ ബഷീര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ അഖില്‍(24), വിഷ്ണു(23) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. മാസ്റ്റേഴ്സിനു വേണ്ടി അനന്തു, ആദിത്യ മോഹന്‍ എന്നിവര്‍ മൂന്നും വിനീത് രണ്ടും വിക്കറ്റ് നേടി.

ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മാസ്റ്റേഴ്സ് മറികടന്നത്. അഖിം 53 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അശ്വിന്‍ ആനന്ദ് 41 റണ്‍സ് നേടി ടീമിന്റെ വിജയം 22.2 ഓവറില്‍ സാധ്യമാക്കി. സുധര്‍മ്മ അപെക്സിനു വേണ്ടി ചന്ദ്രന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെടിക്കെട്ടുമായി മാക്സ്വെല്‍, ഇംഗ്ലണ്ടിനെയും തോല്പിച്ച് ഓസ്ട്രേലിയ
Next articleഅണ്ടർ 13 ഐലീഗ് കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ