കേപ് ടൗണിലും കോഹ്‍ലി കേമന്‍, 34ാം ശതക നേട്ടം സച്ചിനെക്കാള്‍ 101 ഇന്നിംഗ്സ് കുറവില്‍

- Advertisement -

കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ മികവ് കാട്ടി വിരാട് കോഹ്‍ലി. ഇന്ത്യയുടെ നായകന്‍ കേപ് ടൗണില്‍ ഇന്ന് തന്റെ 34ാം ഏകദിന ശതകമാണ് സ്വന്തമാക്കിയത്. 39ാം ഓവര്‍ എറിഞ്ഞ ഡുമിനിയുടെ ആദ്യ പന്ത് ഫൈന്‍ ലെഗ്ഗിലേക്ക് പോയപ്പോള്‍ ഓടി രണ്ട് റണ്‍സ് സ്വന്തമാക്കിയാണ് വിരാട് തന്റെ മികച്ച ഫോം തുടര്‍ന്നത്.

ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഏഴ് ബൗണ്ടറി മാത്രമാണ് കോഹ്‍ലിയുടെ ഇന്നിംഗ്സില്‍ പിറന്നത്. ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഏഴ് ബൗണ്ടറി മാത്രമാണ് കോഹ്‍ലിയുടെ ഇന്നിംഗ്സില്‍ പിറന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ 298ാമത് ഇന്നിംഗ്സിലാണ് ഈ നേട്ടം കൈവരിച്ചത്. കോഹ്‍ലി സച്ചിനെക്കാള്‍ 101 റണ്‍സ് കുറവായി 197 ഇന്നിംഗ്സില്‍ നിന്ന് തന്റെ 34ാം ശതകം കുറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement