ഫുട്‌ബോളിൽ നിന്ന് ഇപ്പോൾ വിരമിക്കാൻ ഉദ്ദേശമില്ല എന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി താരം യായ ടുറെ. 35 വയസ്സ് പിന്നിട്ട താരം ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസ് ഡിസംബറിൽ വിട്ട ശേഷം മറ്റൊരു ക്ലബ്ബിന് വേണ്ടി കളിച്ചിട്ടില്ല. സമ്മറിൽ മികച്ച അവസരങ്ങൾ വന്നാൽ കളി തുടരും എന്നാണ് താരത്തിന്റെ തീരുമാനം.
‘ ഫുട്‌ബോൾ കളികുന്നതിൽ നിന്ന് എന്നെ ആർക്കും തടയാൻ സാധിക്കില്ല, ചെറിയൊരു ഇടവേള എടുത്തു, മുന്നിൽ വരുന്ന അവസരങ്ങൾ സൂക്ഷ്മതയോടെ പരിശോധിക്കും’ എന്നാണ് ടുറെ പറഞ്ഞത്. കരിയറിൽ മുൻപും കളിച്ച ഒളിമ്പിയാക്കോസിലേക് താരം കഴിഞ്ഞ സമ്മറിൽ മടങ്ങിയെങ്കിലും കാര്യങ്ങൾ അത്ര ശുഭകരം ആയിരുന്നില്ല. കേവലം 4 മത്സരങ്ങൾ കളിച്ച താരം 2 മത്സരങ്ങളിൽ പകരക്കാരനായാണ് ഇറങ്ങിയത്.
2007 മുതൽ 2010 വരെ ബാഴ്സലോണക് വേണ്ടി കളിച്ച താരം ചാമ്പ്യൻസ് ലീഗ് അടക്കം എല്ലാ കിരീടങ്ങളും നേടിയ ശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയിലേക് മാറിയത്. അവർക്കൊപ്പം 3 ലീഗ് കിരീടങ്ങളും ലീഗ് കപ്പും സ്വന്തമാക്കാൻ തരത്തിനായി. ഐവറി കോസ്റ്റ് മുൻ ദേശീയ താരമാണ് ടുറെ.