ഇതിഹാസ ഇന്ത്യൻ ഫുട്ബോളർ തുളസീദാസ് ബലറാം അന്തരിച്ചു

Newsroom

Picsart 23 02 16 17 14 31 970
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും 1962 ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ തുളസീദാസ് ബലറാം (86) ഇന്ന് കൊൽക്കത്തയ വെച്ച് മരണപ്പെട്ടു. മൈതാനത്ത് ഏത് പൊസിഷനിലും പ്രകടനം നടത്താൻ കഴിവുള്ള കളിക്കാരൻ ആയിരുന്നു. പി കെ ബാനർജിയും ചുനി ഗോസ്വാമിയും ഉൾപ്പെടെ ഇന്ത്യൻ ഫുട്ബോളിലെ ഗോൾഡൻ ജെനറേഷനിൾ ഉൾപ്പെടുമ്മ താരമാണ് തുളസീദാസ് ബലറാം. ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ കാര്യമായി തിളങ്ങിയിട്ടുണ്ട്.

Picsart 23 02 16 17 14 42 722

1962-ലെ അർജുന അവാർഡും മൂന്ന് സന്തോഷ് ട്രോഫിയും ഐഎഫ്എ ഷീൽഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ബാലറാമിന് മികച്ച കരിയർ തന്നെ ഉണ്ടായിരുന്നു. 27 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം 10 ഗോളുകളും നേടി. ഇന്ത്യൻ ഫുട്ബോൾ ലോകത്ത് വലിയ ശൂന്യതയാണ് ബാലറാമിന്റെ വേർപാട് സൃഷ്ടിച്ചത്, ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.