ലോകകപ്പിൽ മികച്ച പ്രകടനം പിറത്തെടുത്തു കൊണ്ടിരിക്കുന്ന മൊറോക്കൻ ടീമിന്റെ മുന്നേറ്റ താരം ഹക്കീം സിയച്ചിന്റെ ചെൽസിയിലെ ഭാവി അടുത്തു തന്നെ അറിയാം. നിലവിൽ താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ചർച്ചകളും നടക്കുന്നില്ല എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ചെൽസിയിൽ സമീപ കാലത്ത് അവസരങ്ങൾ കുറവായതിനാൽ താരം സീസണിൽ ടീം വിട്ടേക്കും എന്ന സൂചനകൾ ഉണ്ടായായിരുന്നു.
നേരത്തെ എസി മിലാൻ ആണ് സിയാച്ചിന് വേണ്ടി മുന്നോട്ടു വന്നിരുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഇത് സംബന്ധിച്ച് ചെൽസിയും ഇറ്റാലിയൻ വമ്പന്മാരും ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ധാരണയിൽ എത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഇരു ടീമുകളും തമ്മിൽ യാതൊരു വിധ കൂടിക്കാഴ്ച്ചയും ഉണ്ടായിട്ടില്ല. കൂടുതൽ മികച്ച ഓഫറുകൾ വന്നാൽ മറ്റു ക്ലബ്ബുകളിലേക്കും താരത്തെ കൈമാറാൻ ചെൽസി സന്നദ്ധരായേക്കും. ലോകകപ്പിന് ശേഷം മാത്രമേ താരത്തിന്റെ ട്രാൻസ്ഫറിനെ കുറിച്ച് തീരുമാനം ഉണ്ടാകൂ എന്നും ഫാബ്രിസിയോ റോമാനോ സൂചിപ്പിച്ചു.