റോമ താരം നിക്കോളോ സാനിയോളോ ഇന്ന് തുർക്കി ക്ലബാറ്റ ഗലാറ്റസറേയിൽ ചേരും. ട്രാൻസ്ഫർ ഫീസ് 35 മില്യൺ യൂറോയാണ് എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. 20 മുതൽ 22 ദശലക്ഷം യൂറോ വരെ കൈമാറ്റത്തിനായി എഎസ് റോമയ്ക്ക് ലഭിക്കും. സാനിയോലോയ്ക്ക് ഓരോ സീസണിലും 3.5 മില്യൺ യൂറോ ശമ്പളം ലഭിക്കുകയും ചെയ്യും. ഗലാറ്റസറെ നാല് വർഷത്തെ കരാറിൽ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ട്.
യൂറോപ്പിൽ പ്രധാന ലീഗുകളിലെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നത് വരെ സനിയോളോക്ക് ഒരു ക്ലബ് കണ്ടെത്താൻ ആയിരുന്നില്ല. നാളെയണ് തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുക. അതിനു മുമ്പ് ട്രാൻസ്ഫർ പൂർത്തിയാക്കും
എഎസ് റോമ സനിയോളോ ഇനി ടീമിന്റെ ഭാഗമാകില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ സമയത്ത് ക്ലബ്ബിനോട് അനാദരവ് കാണിച്ചതിനാൽ സാനിയോലോയെ ടീമിനൊപ്പം പരിശീലിപ്പിക്കാൻ പോലും അനുവദിക്കേണ്ടതില്ലെന്ന് റോമ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ക്ലബ് വിടാൻ ഒരുങ്ങിയ സനിയോളോ ക്ലബിനൊപ്പം പരിശീലനം നടത്താനോ കളിക്കാനോ ജനുവരിയിൽ തയ്യാറായില്ല. മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് വന്ന ഓഫർ ക്ലബ് അംഗീകരിച്ചപ്പോൾ താരം ക്ലബ് വിടാനും കൂട്ടാക്കിയിരുന്നില്ല