സനിയോള ക്ലബ് വിടാൻ ആവശ്യപ്പെട്ടു എന്ന് ജോസെ മൗറീനോ

Newsroom

Picsart 23 01 23 01 55 32 856
Download the Fanport app now!
Appstore Badge
Google Play Badge 1

സനിയോള ക്ലബ് വിടാൻ ആവശ്യം ഉന്നയിച്ചതായി എഎസ് റോമ കോച്ച് ജോസ് മൗറീഞ്ഞോ വ്യക്തമാക്കി. നിക്കോളോ സാനിയോളോ ക്ലബ് വിടാൻ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, യുവ മധ്യനിര താരത്തിനായുള്ള നിലവിലെ നിർദ്ദേശങ്ങൾ ക്ലബ്ബിന്റെ പ്രതീക്ഷകൾക്ക് ഒത്തതല്ല എന്നും അതുകൊണ്ട് താരം ക്ലബ് വിടും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്നും ജോസെ പറഞ്ഞു.

സനിയോളൊക്കായി ഓഫർ നൽകിയ ഒരേയൊരു ടീം ടോട്ടനം ഹോട്‌സ്‌പറാണെന്നാണ് റിപ്പോർട്ടുകൾ. ഇതും ലോൺ ഓഫറാൺ. എന്നാൽ ഇറ്റാലിയൻ ക്ലബ് 35-40 മില്യൺ യൂറോ നൽകി സനിയോളോയെ വാങ്ങാൻ തയ്യാറാകുന്നവർക്ക് മാത്രമെ താരത്തെ വിട്ടു നൽകാൻ സാധ്യതയുള്ളൂ. യുവ മിഡ്ഫീൽഡർ താരത്തിനായി എസി മിലാനും രംഗത്ത് ഉണ്ട് എന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.