സന്ദീപ് സിങിനേറ്റ പരിക്ക് ആശങ്ക ഉയർത്തുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 22 12 26 21 28 58 361
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിംഗിന് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നതനുസരിച്ച്, സന്ദീപ് സിംഗിന് തലയ്ക്ക് സാരമായ മുറിവേറ്റിട്ടുണ്ട്, ഇപ്പോൾ ആശുപത്രിയിൽ സ്റ്റിച് എടുകയാണ് താരം എന്ന് കോച്ച് മത്സര ശേഷം പറഞ്ഞു. കൂടാതെ, മത്സരത്തിനിടെ സിംഗിന്റെ കണങ്കാൽ ട്വിസ്റ്റ് ആയതായും ക്ലബ് സംശയിക്കുന്ന എന്ന് കോച്ച് പറഞ്ഞു.

ടീം കൂടുതൽ വിലയിരുത്തലിനായി കാത്തിരിക്കുകയാണ്. പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടിയാണ്, സിംഗ് വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഖാബ്രയെ ബെഞ്ചിലേക്ക് മാറ്റി ബ്ലാസ്റ്റേഴ്സ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായി മാറാൻ ഈ സീസണിൽ സന്ദീപിന് ആയിരുന്നു.