കറ്റ്സുമി യുസ വീണ്ടും മോഹൻ ബഗാനിൽ

- Advertisement -

ജപ്പാൻ താരം കാറ്റ്സുമി യൂസ വീണ്ടും മോഹൻ ബഗാനിൽ. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂസ മോഹൻ ബഗാൻ ജേഴ്സിയിലേക്ക് തിരികെ പോകുന്നത്. ഐലീഗ് ക്ലബായ മോഹൻ ബഗാൻ എഫ് സിയുമായി കരാർ ഒപ്പിട്ടതായി താരം തന്നെയാണ് വ്യക്തമാക്കിയത്.. കഴിഞ്ഞ സീസണിൽ നെരോക എഫ് സിയുടെ താരമായിരുന്നു കറ്റ്സുമി യൂസ. കഴിഞ്ഞ ലീഗിൽ ബഗാനെതിരെ സ്കോർ ചെയ്യാനും യൂസക്ക് ആയിരുന്നു.

നെരോകയ്ക്ക് മുമ്പ് ഈസ്റ്റ് ബംഗാളിൽ ആയിരുന്നു കറ്റ്സുമി യുസ ഒരു വർഷം. നാലു വർഷത്തോളം മോഹൻ ബഗാന്റെ പ്ലേ മേക്കർ ആയിരുന്ന ശേഷമായിരുന്നു ഈ ഹിരോഷിമക്കാരൻ ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയത്. 2013ൽ ഒ എൻ ജി സിയിൽ നിന്നാണ് കാറ്റ്സുമി യുസ ബഗാനിൽ എത്തിയത്. ബഗാന്റെ കൂടെ ഐ ലീഗും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയും കറ്റ്സുമി ബൂട്ട് കെട്ടിയിരുന്നു.

Advertisement