ലിവർപൂൾ യുവതാരം ഹാരി വിൽസൺ കാർഡിഫിൽ

20201016 154609
- Advertisement -

ലിവർപൂളിന്റെ യുവതാരം ഹാരി വിൽസൺ കാർഡിഫിൽ കളിക്കും. സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആകും വിൽസൺ ലിവർപൂൾ വിട്ടു പോവുക. കഴിഞ്ഞ സീസണിൽ ബൗണ്മതിൽ ലോണിൽ പോയ വിൽസൺ മികച്ച പ്രകടാനം അവിടെ കാഴ്ച വെച്ചിരുന്നു. ക്ലബിനായി 27 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളുകൾ നേടിയിരുന്നു.

22കാരനായ വിൽസൺ മുമ്പ് ഡാർബി കൗണ്ടിൽ ആയിരുന്നു ലോണിൽ കളിച്ചിരുന്നത്. അവിടെയും വലിയ പ്രകടനങ്ങൾ താരം നടത്തി. ഇത്തവണ ബേർൺലിയിൽ സ്ഥിര കരാറിൽ വിൽസൺ പോകുമെന്നായിരുന്നു കരുതിയത്. എന്നാൽ അവസാന ഘട്ടത്തിൽ ട്രാൻസ്ഫർ നടക്കാതെ ആയി. ബൗണ്മതിലും വലിയ പ്രതീക്ഷ നൽകുന്ന ലിവർപൂൾ സീനിയർ സ്ക്വാഡിൽ അടുത്ത സീസണിൽ എങ്കിലും അവസരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചാണ് താരം ഇപോൾ ലോണിൽ പോകുന്നത്.

Advertisement