ആശ്ലി യങ്ങ് ആസ്റ്റൺ വില്ലയിൽ മടങ്ങിയെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ഫുൾബാക്കായ ആശ്ലി യങിനെ തിരികെയെത്തിക്കാനുള്ള ആസ്റ്റൺ വില്ലയുടെ ശ്രമം വിജയം കണ്ടു. യങ്ങിന്റെ മുൻ ക്ലബായ ആസ്റ്റണ് വില്ല താരത്തിനെ സ്വന്തമാക്കിയതായി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബിലേക്ക് എത്തുന്നത്‌. ഇറ്റലിയിൽ കരാർ പുതുക്കാനുള്ള ഇന്റർ മിലാൻ ഓഫർ നിരസിച്ചാണ് 35കാരൻ തിരികെ വില്ലാ പാർക്കിൽ എത്തുന്നത്.

ആശ്ലി യങ് ഫ്രീ ഏജന്റായാണ് വില്ലയിൽ എത്തുന്നത്. പത്തു വർഷം മുമ്പ് ആയിരുന്നു ആശ്ലി യങ് ആസ്റ്റൺ വില്ല വിട്ടത്‌. ഇന്റർ സീരി എ കിരീടം നേടുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ആശ്ലി യങ്. രണ്ട് സീസൺ മുമ്പ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു യങ് ഇന്ററിൽ എത്തിയത്‌.

2011 മുതൽ 2019വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നു യങ് കളിച്ചിരുന്നത്. മാഞ്ചസ്റ്ററിനായി ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടം ഉൾപ്പെടെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്. അവസാനം യുണൈറ്റഡിന്റെ ക്യാപ്റ്റനായിരിക്കെ ആയിരുന്നു താരം ക്ലബ് വിട്ടത്. യുണൈറ്റഡിൽ എത്തും മുമ്പ് ആസ്റ്റൺ വില്ലയുടെ സ്റ്റാർ ആയിരുന്നു യങ്. വില്ലക്കായി 150ൽ അധികം മത്സരം കളിച്ചിട്ടിള്ള യങ് അവിടെ 30 ഗോളുകളും നേടിയിട്ടുണ്ട്.