40 കാരനായ മുൻ ഇംഗ്ലീഷ് താരം ആഷ്‌ലി യങ് ഇപ്സ്വിച് ടൗണിൽ ചേർന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് താരം ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ്ബിൽ ചേരുന്നത്. എവർട്ടണിലെ കരാർ അവസാനിച്ച ശേഷം ഫ്രീ ഏജന്റ് ആയാണ് താരം ഇപ്സ്വിച് ടൗണിൽ എത്തുന്നത്.
നിലവിൽ താരത്തിന്റെ മെഡിക്കൽ പൂർത്തിയായി. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, ആസ്റ്റൺ വില്ല, എവർട്ടൺ, വാട്ഫോർഡ് തുടങ്ങി നിരവധി ക്ലബുകൾക്ക് കളിച്ച യങിന്റെ കരിയറിലെ 23 മത്തെ സീസൺ ആണ് ഇത്.