സാഞ്ചസിനും ലുകാകുവിനും ഒപ്പം ഇനി ഇന്ററിൽ യങ്ങും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആഷ്‌ലി യങ് ഇനി ഇന്റർ മിലാനിൽ. താരത്തെ ടീമിൽ എത്തിച്ച വിവരം യങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1.5 മില്യൺ യൂറോ നൽകിയാണ് ഇറ്റാലിയൻ വമ്പന്മാർ യുണൈറ്റഡ് ക്യാപ്റ്റൻ കൂടിയായ യങ്ങിനെ സ്വന്തമാക്കിയത്. ഈ സീസൺ അവസാനത്തോടെ യുണൈറ്റഡിൽ കരാർ അവസാനിക്കുന്ന താരം ഇതോടെ ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു.

റൈറ്റ് ബാക്ക് ആയും വിങർ ആയും കളിച്ചു ശീലമുള്ള യങ്ങിന് ഇന്ററിൽ അന്റോണിയോ കൊണ്ടെയുടെ റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ ആകും കളികേണ്ടി വരിക. നിലവിൽ 6 മാസത്തെ കരാർ ആണ് താരം ഒപ്പിട്ടിരുക്കുന്നത്. ഇത് ഒരു വർഷത്തേക്ക് കൂടെ നീട്ടാൻ ഉള്ള ഓപ്‌ഷനും കരാറിൽ ഉണ്ട്. എട്ടര വർഷം നീണ്ട യുണൈറ്റഡ് കരിയറിന് ആണ് താരം ഇതോടെ അവസാനം കുറിച്ചത്. യുണൈറ്റഡിന് ഒപ്പം പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, ലീഗ് കപ്പ് , എഫ് എ കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Previous articleവാണിയമ്പലത്തും ഫിഫ മഞ്ചേരിയെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോടിന് കിരീടം
Next articleപരിശീലകനായി സാവിക്ക് രണ്ടാം കിരീടം