വോൾവ്സ് സീസണിലെ ആദ്യ ട്രാൻസ്ഫർ പൂർത്തിയാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് അവരുടെ സീസണിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. കൊളംബിയൻ സെന്റർ ബാക്ക് യേർസൺ മൊസ്കോര ആണ് വോൾവ്സിൽ കരാർ ഒപ്പുവെച്ചത്. ഇന്നലെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. 20കാരനായ സെൻട്രൽ ഡിഫെൻഡർ കൊളംബിയൻ ക്ലബായ അറ്റ്ലെറ്റിക്കോ നാഷനലിൽ നിന്നാണ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്.

താരം വോൾസുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. അടുത്ത മാസം ബ്രൂണോ ലാഗിന്റെ ടീമിനൊപ്പം യേർസൺ ചേരും. 2020 ൽ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ച മൊസ്കേറ ആദ്യത്തെ മുഴുവൻ സീസണിൽ തന്നെ നാഷണലിന്റെ ബാക്ക്‌ലൈനിൽ സ്ഥിര സാന്നിദ്ധ്യമായി മാറി. ലീഗിൽ ടീം ഒന്നാമത് എത്തുന്നതിൽ താരം പ്രധാന പങ്കുംവഹിച്ചു.