ഇറ്റലി വിട്ട ഗട്ടൂസോ സ്പർസിലേക്ക്

പുതിയ പരിശീലകനെ തേടിയുള്ള പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ അന്വേഷണം ഗട്ടൂസോയിലേക്ക് എത്തി. പരിശീലക‌സ്ഥാനമേറ്റെടുത്ത് 23 ദിവസത്തിനുള്ളിൽ ഫിയോരെന്റീന വിട്ട ഗട്ടൂസോ പ്രീമിയർ ലീഗിലേക്ക് വരുന്നു. എ എസ് റോമയുടെ മുൻ പരിശീലകനായ പോളോ ഫൊൻസെകയുമായുള്ള സ്പർസിന്റെ ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയാണ് സ്പർസ് ഗട്ടൂസോയെ തേടിയെത്തിയത്.

രണ്ട് വർഷത്തെ കരാറിൽ സ്പർസ് ഗട്ടൂസോയെ ടീമിലെത്തിക്കുമെന്നാണ് ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ. ഇറ്റാലിയൻ ഇതിഹാസ താരമായ ഗട്ടൂസൊ 2006 ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു. 2017 മുതൽ 2019 വരെ മിലാന്റെയും 2019 മുതൽ 2021 വരെ നാപോളിയെയും അദ്ദേഹം പരിശീലിപിച്ചു.