ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലോവ്രോ മയെറിനെ സ്വന്തമാക്കി വോൾഫ്സ്ബെർഗ്. ഇരുപത്തുയഞ്ചുകാരന് വേണ്ടി ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് ജർമൻ ക്ലബ്ബ് മുടക്കിയിരിക്കുന്നത്. മുപ്പത് മില്യൺ യൂറോ ആണ് കൈമാറ്റ തുക. അഞ്ച് മില്യൺ യൂറോ ആഡ് ഓണുകളും ഉണ്ടായിരിക്കും. ഇതിനെല്ലാം പുറമെ താരത്തിനെ ഭാവിയിൽ കൈമാറുമ്പോൾ അതിന്റെ 15% തുകയും താരത്തിന്റെ ക്ലബ്ബ് ആയിരുന്ന റെന്നെക്ക് പോക്കറ്റിൽ ആക്കാൻ സാധിക്കും.
നേരത്തെ വളരെ നീണ്ട നീക്കങ്ങൾക്ക് ശേഷമാണ് ക്രോയേഷ്യൻ താരത്തെ സ്വന്തമാക്കാൻ വോൾഫ്‌സ്ബെർഗിന് സാധിച്ചത്. നേരത്തെ അത്ലറ്റികോ മാഡ്രിഡ് അടക്കം കണ്ണു വെച്ച താരമായിരുന്നു മയേർ എങ്കിലും ഇത്തവണ വമ്പൻ ടീമുകൾ ഒന്നും കാര്യമായി താരത്തിന് വെണ്ടി മുന്നോട്ടു വന്നിരുന്നില്ല. വോൾഫ്സ്ബർഗ് ആദ്യം മുന്നോട്ടു വെച്ച് 20മില്യൺ യൂറോയോളം വരുന്ന ഓഫർ തള്ളിയ റെന്നെസ്, 30 മില്യൺ യൂറോ തന്നെ കൈമാറ്റ തുകയായി വേണമെന്ന നിർബന്ധത്തിൽ ആയിരുന്നു. താരവുമായി നേരത്തെ ധാരണയിൽ എത്തിയിരുന്ന വോൾഫ്സ്ബർഗ് പുതുക്കിയ ഓഫർ സമർപ്പിച്ചതോടെ കൈമായറ്റം സാധ്യമാവുകയായിരുന്നു. കഴിഞ്ഞ സീസണിൽ റെന്നെക്ക് വേണ്ടി മൂന്ന് ഗോളും ഏഴ് അസിസ്റ്റും സ്വന്തമാക്കാൻ സാധിച്ചിരുന്നു.
Download the Fanport app now!