വീണ്ടും ചെൽസി, ക്രിസ്റ്റൽ പാലസ് താരത്തിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തു

Wasim Akram

ഒലിസെ
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റൽ പാലസിന്റെ 21 കാരനായ ഫ്രാൻസ് യുവതാരം മൈക്കിൾ ഒലിസിയുടെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തു ചെൽസി. നേരത്തെ റിലീസ് ക്ലോസ് ഉള്ള കാര്യം പാലസ് നിഷേധിച്ചിരുന്നു. 35 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്ത ചെൽസി താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. നേരത്തെ താരത്തിന് ആയി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത് ഉണ്ടായിരുന്നു.

ചെൽ

താരം ഇതിനകം തന്നെ ചെൽസിയും ആയി വ്യക്തിഗത ധാരണയിൽ എത്തിയത് ആയാണ് റിപ്പോർട്ട്. നിലവിൽ പരിക്കിന്റെ പിടിയിൽ ആണ് താരം. താരങ്ങളെ വാങ്ങി കൂട്ടുന്ന പതിവ് തുടരുന്ന ചെൽസി ട്രാൻസ്ഫർ റെക്കോർഡുകളും തകർക്കുകയാണ്. ഇംഗ്ലണ്ടിൽ ജനിച്ച ഒലിസി ആഴ്‌സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി അക്കാദമികളിൽ കളിച്ചിട്ടുണ്ട്. വിങറും അറ്റാക്കിങ് മിഡ്ഫീൽഡറും ആയ താരം പാലസിന് ആയി 71 കളികളിൽ നിന്നു 6 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസ് അണ്ടർ 21 ടീമിലും താരം ഭാഗം ആയിരുന്നു.