വിസ്സ ബ്രെന്റ്ഫോർഡിൽ!!

Img 20210811 000933

കോംഗോ അന്താരാഷ്ട്ര വിംഗർ യോവെയ്ൻ വിസ്സയെ പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റ്ഫോർഡ് സ്വന്തമാക്കി. നാല് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവച്ചത്. 24-കാരൻ ലിഗ് 1 സൈഡ് എഫ്സി ലോറിയന്റിൽ നിന്നാണ് പ്രീമിയർ ലീഗിലേക്ക് എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലായി 27 തവണ ഫ്രഞ്ച് ക്ലബിനായി ഗോൾ നേടാൻ വിസ്സക്കായിരുന്നു. മൂന്നര വർഷത്തെ ക്ലബിലെ സമയത്ത് 128 മത്സരങ്ങൾ കളിവൽച്ച താരം 37 ഗോളുകൾ നേടി. ഒപ്പം 17 അസിസ്റ്റും താരത്തിന്റെ സംഭാവന ആയി ഉണ്ടായിരുന്നു.

Previous articleലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് വിന്‍ഡീസ് – ദക്ഷിണാഫ്രിക്ക പരമ്പര
Next articleമെസ്സിയുടെ മെഡിക്കൽ പൂർത്തിയായി