മെസ്സിയുടെ മെഡിക്കൽ പൂർത്തിയായി

20210811 011330
Credit: Twitter

പി എസ് ജിയിൽ എത്തിയ ലയണൽ മെസ്സി അവിടെ മെഡിക്കൽ പൂർത്തിയാക്കി. ഇന്ന് കരാർ അംഗീകരിച്ച മെസ്സി പാരീസിൽ എത്തിയാണ് മെഡിക്കൽ പൂർത്തിയാക്കിയത്. മെഡിക്കൽ പൂർത്തിയാക്കിയ മെസ്സി ഉടൻ കരാർ ഒപ്പുവെക്കും. നാളെ മെസ്സിയെ പി എസ് ജി ഔദ്യോഗികമായി അവതരിപ്പിക്കും. മെസ്സിയെ നാളെ ഫ്രഞ്ച് സമയം രാവിലെ 11 മണിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ആണ് പി എസ് ജി ഉദ്ദേശിക്കുന്നത്.

പാരീസിൽ എത്തിയ മെസ്സിയെ കാത്ത് നിരവധി ഫുട്ബോൾ ആരാധകർ ആണ് വിമാനത്താവളം മുതൽ തെരുവുകൾ വരെ അണിനിരന്നത്. പി എസ് ജിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരുക്കമാണ് മെസ്സിയെ അവതരിപ്പിക്കാൻ ആയി പി എസ് ജി സജ്ജമാക്കുന്നത്. മെസ്സി 2023വരെയുള്ള കരാറാകും പി എസ് ജിയിൽ ഒപ്പുവെക്കുക. മെസ്സിക്ക് പി എസ് ജിയിൽ പത്താം നമ്പർ ജേഴ്സി ഉണ്ടാകില്ല. താരം 30ആം നമ്പർ ജേഴ്സി അണിയും എന്നാണ് റിപ്പോർട്ടുകൾ.

Previous articleവിസ്സ ബ്രെന്റ്ഫോർഡിൽ!!
Next articleപാരീസിലെ പുത്തൻ രത്നം, മെസ്സിയുടെ വരവ് പ്രഖ്യാപിച്ച് പി എസ് ജി