പാരീസ് സെന്റ് ജെർമെയ്ൻ ജോർജീനിയോ വൈനാൽഡത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കി. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. പി എസ് ജിയിൽ എത്തിയതിൽ സന്തോഷമുണ്ട് എന്ന് കരാർ ഒപ്പുവെച്ച് കൊണ്ട് വൈനാൾഡം പറഞ്ഞു. ലിവർപൂളിൽ നിന്ന് എത്തിയ ഡച്ച് മിഡ്ഫീൽഡർ 2024 ജൂൺ 30 വരെയുള്ള കരാറിലാണ് ഒപ്പുവെച്ചത്.
🔴🔵 #WeAreParis pic.twitter.com/xbnEkDbACJ
— Paris Saint-Germain (@PSG_inside) June 10, 2021
ബാഴ്സലോണയെ മറികടന്നാണ് ഫ്രീ ഏജന്റായ വൈനാൾഡത്തെ പി എസ് ജി സ്വന്തമാക്കിയത്. റോട്ടർഡാം സ്വദേശിയായ വൈനാൾഡം മുമ്പ് ഫെയ്‌നോർഡ് റോട്ടർഡാം (135 മത്സരങ്ങൾ, 25 ഗോളുകൾ), പിഎസ്‌വി ഐൻഹോവൻ (154 മത്സരങ്ങൾ, 56 ഗോളുകൾ)ന്യൂകാസിൽ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.2016 ലെ സമ്മറിലായിരുന്നു “ജിനി” ലിവർപൂളിൽ ചേർന്നത്. ലിവർപൂളിനൊപ്പം 237 മത്സരങ്ങൾ കളീക്കുകയും 22 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഒരു ലീഗും ഒരു ചാമ്പ്യൻസ് ലീഗും, യൂറോപ്യൻ സൂപ്പർ കപ്പും (2020) ഒരു ക്ലബ് ലോകകപ്പും (2020) താരം നേടി. ജോർജീനിയോ വൈനാൽഡം ഡച്ച് ദേശീയ ടീമിന്റെ ക്യപ്റ്റനുമാണ്.
“ പാരീസ് സെന്റ് ജെർമെയ്നിൽ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വെല്ലുവിളിയാണ് ,” കരാർ ഒപ്പിട്ട ശേഷം ജോർജീനിയോ വൈനാൽഡും പറഞ്ഞു.