റൈസിന് ആയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ വെസ്റ്റ് ഹാം തള്ളി, ആഴ്‌സണലിന്റെ പുതിയ ഓഫർ ഉടൻ

Wasim Akram

ആഴ്‌സണൽ
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഹാം ക്യാപ്റ്റനും ഇംഗ്ലീഷ് മധ്യനിര താരവും ആയ ഡക്ലൻ റൈസിന് ആയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഓഫർ വെസ്റ്റ് ഹാം നിരസിച്ചു. 80 മില്യൺ പൗണ്ട് ഒപ്പം 10 മില്യൺ പൗണ്ട് ആഡ് ഓൺ തുകയാണ് സിറ്റി വെസ്റ്റ് ഹാമിനു മുന്നിൽ വച്ചത്. എന്നാൽ ഇതിൽ ഒട്ടും തൃപ്തർ അല്ലാത്ത വെസ്റ്റ് ഹാം ഉടൻ തന്നെ ഓഫർ നിരസിക്കുക ആയിരുന്നു.

മാഞ്ചസ്റ്റർ സിറ്റി

നേരത്തെ ആഴ്‌സണലും 90 മില്യണിന്റെ(75+15) ഓഫർ മുന്നോട്ട് വച്ചിരുന്നു. ഇതും നേരത്തെ അവർ നിരസിച്ചിരുന്നു. ഇതോടെ നിലവിൽ ആഴ്‌സണൽ മുന്നോട്ട് വെക്കുന്ന മൂന്നാം ഓഫർ നിർണായമാണ്. 100 മില്യൺ അടുത്ത് എത്തുന്ന തുക ആവും ആഴ്‌സണൽ മുന്നോട്ട് വക്കുക എന്നാണ് റിപ്പോർട്ട്. ഇത് വെസ്റ്റ് ഹാം സ്വീകരിക്കുമോ സിറ്റിയും ആഴ്‌സണലും തുടർന്നും താരത്തിന് ആയി ഓഫറുകളും ആയി മുന്നോട്ട് വരുമോ എന്നു കണ്ടറിയാം.