എമേഴ്സൺ വെസ്റ്റ് ഹാം താരമായി

ചെൽസിയുടെ ഫുൾബാക്കായിരുന്ന എമേഴ്സൺ പൽമെരി ഇനി വെസ്റ്റ് ഹാം യുണൈറ്റഡിൽ. 28കാരനായ താരം നാലു വർഷത്തെ കരാർ വെസ്റ്റ് ഹാമിൽ ഒപ്പുവെച്ചു. 12 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. 2018ൽ ആയിരുന്നു എമേഴ്സൺ ചെൽസിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ താരം ലിയോണിൽ ലോണിൽ കളിക്കുകയായിരുന്നു.

ചെൽസിക്ക് ഒപ്പം യൂറോപ്പ ലീഗും ചാമ്പ്യൻസ് ലീഗും എമേഴ്സൺ നേരിയിട്ടുണ്ട്. ഇറ്റലിക്ക് ഒപ്പം യൂറോ കപ്പും താരം നേടിയിട്ടുണ്ട്. ബ്രസീൽ ആണ് ജന്മദേശം എങ്കിലും ഇറ്റലിക്ക് ആയാണ് എമേഴ്സ്ൺ കളിക്കുന്നത്. ഇറ്റലിക്കായി ഇതുവരെ 27 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. വെസ്റ്റ് ഹാമിന്റെ ഈ സീസണിലെ ഏഴാമത്തെ സൈനിംഗ് ആണിത്.