ബാഴ്സ താരം ജെറാർഡ് ഡെലഫെയു ഇനി വാട്ട്ഫോഡിൽ

- Advertisement -

ബാഴ്സ വിങ്ങർ ജറാഡ് ഡെലെഫോയു ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ വാട്ട് ഫോഡിന് വേണ്ടി കളിക്കും. ഈ സീസൺ അവസാനം വരെയാണ് ലോൺ കരാർ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബാഴ്സ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോൺ കാലയളവിൽ താരത്തിന്റെ ശമ്പളം വാട്ട് ഫോർഡ് വഹിക്കുകയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാഴ്സക്ക് മറ്റ് ബോണസുകൾ ലഭിക്കുകയും ചെയ്യും.

2003 ഇൽ 9 ആം വയസിൽ ബാഴ്സയുടെ അക്കാദമിയിൽ എത്തിയ താരം നേരത്തെ പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടന് വേണ്ടി കളിച്ചിട്ടുണ്ട്. 2 സീസണുകളിൽ എവർട്ടൻ ജേഴ്സി അണിഞ്ഞ താരത്തെ ഈ സീസണിന്റെ തുടക്കത്തിലാണ് ബാഴ്സ ബൈ ബാക്ക് ക്ളോസ് വഴി വീണ്ടും ക്യാമ്പ് നൂവിൽ എത്തിച്ചത്. മിലാൻ, സെവിയ്യ ക്ലബ്ബികൾക്ക് വേണ്ടിയും താരം ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഫോം ഇല്ലാതെ കഷ്ടപ്പെടുന്ന വാട്ട്ഫോഡിന് താരത്തിന്റെ വരവ് ആക്രമണത്തിൽ കൂടുതൽ ഓപ്‌ഷൻസ് നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement