
- Advertisement -
ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ 2018ന്റെ ഇന്നലത്തെ പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ എം ഡി കോളേജ് പഴഞ്ഞിയും, എം എ കോളേജ് കോതമംഗലവും വിജയിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജിനെയാണ് എം ഡി കോളേജ് പഴഞ്ഞി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ ഗോൾ ടൂർണമെന്റ് റണ്ണേഴ്സ് അപ്പാണ് എം ഡി കോളേജ്.
എം ഡി കോളേജിനായി 11ആം മിനുട്ടിൽ സാദിഖ്, 50ആം മിനുട്ടിൽ ആഷിഖ്, 74ആം മിനുട്ടിൽ ഹാരിസ് എന്നിവരാണ് ഗോൾ സ്കോർ ചെയ്തത്.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ എം എ കോളേജ് കോതമംഗലം വ്യാസ കോളേജ് വടക്കാഞ്ചേരിയെ തകർത്തു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കോതമംഗലത്തിന്റെ ജയം. ഷംനാസിന്റെ ഹാട്രിക്കാണ് കോതമംഗലത്തിന് കരുത്തായത്. ഷംനാസിന് പുറമെ നബീലും കോതമംഗലത്തിനായി ഇന്നലെ ഗോൾ നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement