ട്രാൻസ്ഫർ റെക്കോർഡ് തകർത്ത് വില്ലയും, ബ്രെന്റ്ഫോർഡ് സ്‌ട്രൈക്കർ ടീമിൽ

ക്ലബ്ബ് റെക്കോർഡ് തുക മുടക്കി ബ്രെന്റ്ഫോർഡ് സ്‌ട്രൈക്കർ ഒലി വാറ്റ്കിൻസിനെ ആസ്റ്റൺ വില്ല സ്വന്തമാക്കി. 28 മില്യൺ പൗണ്ടോളം ആണ് വില്ല താരത്തിനായി മുടക്കിയത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നടത്തിയ ഗോൾ വേട്ടയോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. 24 കാരനായ താരം 25 ഗോളുകളാണ്‌ കഴിഞ്ഞ സീസണിൽ അടിച്ചു കൂട്ടിയത്. 5 വർഷത്തെ കരാറാണ് താരം വില്ല പാർക്കിൽ ഒപ്പിട്ടത്. നിലവിലെ വില്ല പരിശീലകൻ ഡീൻ സ്മിത്തിന് കീഴിൽ നേരത്തെ ബ്രെന്റ്ഫോഡിൽ താരം കളിച്ചിട്ടുണ്ട്.

Previous articleയുവ ഗോൾ കീപ്പർ പ്രഭ്സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്‌സിൽ
Next articleപാകിസ്ഥാൻ താരങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കണമെന്ന് പാകിസ്ഥാൻ ഇതിഹാസം