പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കണമെന്ന് പാകിസ്ഥാൻ ഇതിഹാസം

Photo:Twitter/@BCCI

പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ താരങ്ങളെ കണ്ടു പഠിക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം സഹീർ അബ്ബാസ്. ഇന്ത്യൻ ടീം ഒരു മത്സരത്തിനിടെ പ്രതിസന്ധിയിൽ ആവുമ്പോൾ ഇന്ത്യൻ ടീമിലെ ആരെങ്കിലും ഒരാൾ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ രക്ഷക്ക് എത്താറുണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു.

ഇതാണ് നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ പഠിക്കേണ്ടതെന്നും സഹീർ അബ്ബാസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും സഹീർ അബാസ് പ്രശംസിച്ചു. രോഹിത് ശർമ്മ മികച്ച താരമാണെന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിൽ താരത്തിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്നും സഹീർ അബ്ബാസ് പറഞ്ഞു.

താൻ ഹനീഫ് മുഹമ്മദ്, രോഹൻ കൻഹയ്‌ എന്നിവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും എന്നാൽ താൻ അവരോടൊപ്പം പരിശീലനം നടത്തിയിട്ടല്ലെന്നും ഇതെല്ലം പഠിച്ചത് അവരുടെ ബാറ്റിംഗ് നിരീക്ഷിച്ചതുകൊണ്ടാണെന്നും സഹീർ അബ്ബാസ് പറഞ്ഞു.

Previous articleട്രാൻസ്ഫർ റെക്കോർഡ് തകർത്ത് വില്ലയും, ബ്രെന്റ്ഫോർഡ് സ്‌ട്രൈക്കർ ടീമിൽ
Next articleഎവർട്ടൺ വേറെ ലെവൽ, മൂന്നാമത്തെ സൈനിംഗും എത്തി