പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ല ഒരു സൈനിംഗിനോട് അടുക്കുന്നു. സ്വീഡിഷ് കീപ്പർ റോബിൻ ഓൾസൻ ആണ് വില്ലയിലേക്ക് അടുക്കുന്നു. ആസ്റ്റൺ വില്ലയുടെ നാലാമത്തെ സൈനിംഗ് ആകും ഓൽസൺ. 32 കാരനായ ഓൽസൺ ഇപ്പോൾ എഎസ് റോമ താരമാണ്. എന്നാൽ നിലവിൽ ഷെഫീൽഡ് യുണൈറ്റഡിൽ ലോണിലാണ്. ഷെഫീൽഡ് താരത്തെ വിട്ടു നൽകാൻ ഒരുക്കമാണ്.
ആസ്റ്റൺ വില്ലയിൽ ഓൽസൺ രണ്ടാം ഗോൾ കീപ്പറായാകും ടീമിനൊപ്പം ഉണ്ടാവുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന എമിലിയാനോ മാർട്ടിനെസാണ് അവരുടെ ഒന്നാം നമ്പർ.