വിക്ടർ ലിൻഡെലോഫിനായി ഇന്റർ മിലാൻ ശ്രമങ്ങൾ

Newsroom

20230129 161553

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ വിക്ടർ ലിൻഡെലോഫിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർ മിലാന്റെ സെന്റർ ബാക്കായ സ്ക്രിനിയർ പി എസ് ജിയിലേക്ക് പോകുന്നതിന് പകരക്കാരനായാണ് ഇന്റർ ലിൻഡലോഫൊനെ ലക്ഷ്യമിടുന്നത്. ലിൻഡെലോഫ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ സ്ഥിരം സാന്നിദ്ധ്യമല്ല എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഇപ്പോൾ വിട്ടു നൽകാൻ തയ്യാറാകില്ല എന്നാണ് പ്രാഥമിക നിഗമനം.

റാഫേൽ വരാനെ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരാണ് യുണൈറ്റഡിൽ ഇപ്പോൾ പ്രധാന സെന്റർ ബാക്കുകൾ. അതു കഴിഞ്ഞാണ് ലിൻഡലോഫും മഗ്വയറും വരുന്നത്. 27കാരനായ ലിൻഡെലോഫ് അവസാന 5 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ് ഉണ്ട്. ബെൻഫികയിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഭേദപ്പെട്ട പ്രകടനങ്ങൾ യുണൈറ്റഡിനായി കാഴ്ചവെക്കാൻ ഇതുവരെ ലിൻഡെലോഫിന് ആയിട്ടുണ്ട്. 150ൽ അധികം മത്സരങ്ങൾ താരം ഇതിനകം യുണൈറ്റഡിനായി കളിച്ചു.