ക്രിസ്റ്റ്യൻ എറിക്സണ് പരിക്ക്

Newsroom

Updated on:

Picsart 23 01 29 14 21 59 515

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യൻ എറിക്സണ് അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരങ്ങൾ നഷ്ടമാകും. ഇന്നലെ റീഡിംഗിന് എതിരായ എഫ് എ കപ്പ് മത്സരത്തിന് ഇടയിൽ ഒരു ടാക്കിളിന് ഇടയിൽ ആയിരുന്നു എറിസ്കണ് പരിക്കേറ്റത്. താരത്തിന് ആങ്കിൾ ഇഞ്ച്വറിയാണ്. എത്ര കാലം എറിക്സൺ പുറത്തിരിക്കും എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ ലീഗ് കപ്പ് സെമി ഫൈനലിൽ എറിക്സൺ കളിക്കാൻ ഇനി സാധ്യതയില്ല.

ഇന്നലെ പരിക്കേറ്റ ഉടനെ തന്നെ താരത്തെ സബ് ചെയ്തിരുന്നു. എറിക്സൺ ക്രച്ചസിൽ താങ്ങിയാണ് ഇന്നലെ മത്സര ശേഷം ഓൾഡ്ട്രാഫോർഡ് വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലെ പ്രധാനിയാണ് എറിക്സൺ. കസെമിറോ എറിക്സൺ കൂട്ടുകെട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മികച്ച പ്രകടനം നടത്തിയത്‌. എറിക്സന്റെ അഭാവത്തിൽ ഫ്രെഡ് ആദ്യ ഇലവനിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.