ഹസാർഡിന് പകരക്കാരൻ ആവാനല്ല താൻ ചെൽസിയിൽ എത്തിയത്

- Advertisement -

ചെൽസിയിലേക്ക് ഈ സീസണിൽ എത്തിയ അമേരിക്കൻ യുവതാരം പുലിസിച് താൻ ഹസാർഡിന് പകരക്കാരനാവാൻ അല്ല ചെൽസിയിൽ എത്തിയത് എന്ന് പറഞ്ഞു. ഹസാർഡ് ചെൽസിയിൽ കഴിഞ്ഞ സീസണിൽ ഉൾപ്പെടെ എല്ലാ സീസണിലും ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ്. എന്നാൽ ഹസാർഡിന് പകരക്കാരൻ ആവുകയല്ല മറിച്ച് എന്റെ പുതിയ ചരിത്രം ചെൽസിയിൽ കുറിക്കുകയാണ് ലക്ഷ്യം എന്ന് പുലിസിച് പറഞ്ഞു.

കഴിഞ്ഞ ജനുവരിൽ ഡോർട്മുണ്ടിൽ നിന്നാണ് പുലിസിചിനെ ചെൽസി സ്വന്തമാക്കിയത്. ഈ സീസൺ മുതൽ ചെൽസി താരമാകുന്ന രീതിയിലായിരുന്നു പുലിസിചിന്റെ കരാർ. ട്രാൻസ്ഫർ വിലക്ക് വന്നതു കൊണ്ട് തന്നെ ചെൽസിയിലേക്ക് ഈ സീസണിൽ പുതുതായി എത്തുന്ന ഏകതാരം പുലിസിച് ആണ്. ഫ്രാങ്ക് ലമ്പാർഡിനെ പോലെ ടീമിനെ സ്നേഹിക്കുന്ന ഒരു പരിശീലകൻ ആണ് ടീമിനെ നയിക്കുന്നത് എന്നത് ടീമിനെ ഗുണമേ ചെയ്യുകയുള്ളൂ എന്നും പുലിസിച് പറഞ്ഞു.

Advertisement