വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം, ഓൾഡ്ട്രാഫോർഡിൽ വെച്ച് ഔദ്യോഗിക പ്രഖ്യാപനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിൽ നിന്ന് വരാനെയെ സ്വന്തമാക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം കഴിഞ്ഞ ആഴ്ച തന്നെ മാഞ്ചസ്റ്ററിൽ എത്തിയിരുന്നു എങ്കിലും ക്വാരന്റൈനിൽ ആയതിനാൽ ആണ് ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഇത്ര വൈകിയത്. രണ്ടു ദിവസം മുമ്പ് മെഡിക്കൽ പൂർത്തിയാക്കിയ താരം ഇന്ന് യുണൈറ്റഡിൽ കരാറും ഒപ്പുവെച്ചു.

ലീഡ്സ് യുണൈറ്റഡിന് എതിരായ സീസണിൽ ആദ്യ മത്സരത്തിന് തൊട്ടു മുമ്പാണ് യുണൈറ്റഡ് വരാനെയുടെ ട്രാൻസ്ഫർ യുണൈറ്റഡ് പ്രഖ്യാപിച്ചത്. താരത്തെ 75000 കാണികൾക്ക് മുന്നിൽ ക്ലബ് ഇന്ന് ഓൾഡ്ട്രാഫോർഡിൽ അവതരിപ്പിക്കുകയാണ് ഉണ്ടായത്. കളിക്കാൻ ആകുമെന്നാണ് വരാനെ പ്രതീക്ഷിക്കുന്നത്. 50 മില്യൺ യൂറോ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരാനെയെ സ്വന്തമാക്കുന്നത്. ഈ സമ്മർ വിൻഡോയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാമത്തെ ട്രാൻസ്ഫർ ആണിത്. നേരത്തെ വിങ്ങറായ സാഞ്ചോയെയും ഗോൾ കീപ്പർ ആയ ഹീറ്റണെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. 2025വരെയുള്ള കരാർ ആണ് വരാനെ ഒപ്പുവെച്ചത്.

വരാനെയും മഗ്വയറും ചേർന്നുള്ള സെന്റർ ബാക്ക് കൂട്ടുകെട്ട് കാണാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തു നിൽക്കുന്നത്. റയൽ മാഡ്രിഡിനൊപ്പം കിരീടങ്ങൾ വാരിക്കൂട്ടിയിട്ടുള്ള വരാനെ മാഞ്ചസ്റ്ററിനും കിരീടം നേടിക്കൊടുക്കാൻ സഹായിക്കും എന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു.